മേഘങ്ങൾ

മേഘങ്ങൾ 

ഈ മേഘങ്ങളെ 
ഞാനെറെ ഇഷ്ടപ്പെടുന്നു 
ഇവകൾ ഒക്കെ മൗനമായി 
എവിടെ നിന്നും വരുന്നു .

ഇവകൾ എവിടേക്ക് പോകുന്നുവെന്നോ
എവിടെയൊക്കെ ചെയ്യണമെന്ന് 
മുൻകൂട്ടി തീരുമാനിക്കപ്പെട്ടിട്ടുണ്ടോ ആവോ 
ഇവറ്റകളെ ജലം തെമ്മാടിയായി കരുതുന്നു. 

എനിക്കോ ഇവകളുടെ നീക്കം 
എന്തെന്നറിയില്ല വരും വെരാഴികളറിഞ്ഞു 
പ്രവർത്തിക്കുന്ന പോലെ വലിയ ഭാരം ചുമന്ന് കൊണ്ടാണ് ഇവരുടെ സഞ്ചാരം 
വ്യാകുല രായി ഇവർ ഭൂമിയുമായി ഇഴുകി ചേരുന്നു ..

അൽപ്പായുസ്സുകളാമിവർ 
അവരുടെ കർമ്മ ഫലങ്ങൾ 
അനുഭവിച്ചു പെട്ടെന്ന് മുക്തരാകുന്നു
ഈ മേഘങ്ങളെ ഞാനെറെ 
ഇഷ്ടപ്പെടുന്നെന്നാൽ നിങ്ങളോ ?!!

ജീ ആർ കവിയൂർ 
25 06 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “