നിൻ സാമീപ്യം (ഗസൽ )
നിൻ സാമീപ്യം (ഗസൽ )
നിന്നോർമ വന്ന് എൻ
അരികത്ത് നിൽക്കുമ്പോൾ
കൊഴിഞ്ഞ ദിനങ്ങളുടെ
സുഗന്ധമറിയുന്നുവല്ലോ
നിൻ നിലാവിൻ ചാരത്ത് നിന്ന്
പുഞ്ചിരി പൂവിന്റെ
മാസ്മരികതയിലറിഞ്ഞു
വസന്തത്തിൻ തലോടലുകൾ
നെഞ്ചിലാകെ
മേഘമൽഹാറിൻ
മിടിപ്പറിയുന്നുവല്ലോ
മിണ്ടാനാവാതെ നീ
വന്നു നിൽക്കുന്നതു വല്ലാതെ
നോവിക്കുന്നു വല്ലോ സഖേ
ജീ ആർ കവിയൂർ
21 06 2022
Comments