സത്യമായ പതിനെട്ടാം പടി ശരണം
സത്യമായ പതിനെട്ടാം പടി ശരണം
ഇരുമുടിക്കെട്ടുമേന്തി ഒരുപടി ചവിട്ടുമ്പോൾ പരബ്രഹ്മമെന്നു ഭജിച്ചീടുന്നു.
പരമപവിത്രമായ പടിരണ്ടിൽ കയറുമ്പോൾ ഗൂരുവെന്നും വായുവെന്നും നമിച്ചീടുന്നു.
ബ്രഹ്മവൃതത്തോടെ മൂന്നാം പടി ചവിട്ടുനമ്പോൾ ബ്രഹ്മാദികളെ സ്മരിച്ചു തൊഴുന്നു.
നാലാം പടി ഏറുമ്പോൾ
നാലുവേദസാരമെന്ന് നമസ്കരിക്കുന്നു
അഞ്ചാം പടി ചവിട്ടുമ്പോൾ
പഞ്ചഭൂതങ്ങളെ മനസ്സിൽ ഉറപ്പിക്കുന്നു
പടിയാറിൽ കയറുമ്പോൾ അറുമുഖനെന്നുറയ്ക്കുന്നു.
ഏഴാം പടിയിയേറുന്നേരം
സപ്തർഷികളെന്നു നിനച്ചീടുന്നു.
പടിയെട്ടു ചവിട്ടുമ്പോൾ
അഷ്ടദിക് പാലകന്മാരെ മനസ്സിൽ കാണണം
ഒമ്പതാം പടിയിൽ നവഗ്രഹാദികളേയും ഭജിച്ചു
പത്താം പടിയിൽ കയറവേ ദശാവതാരമെന്നുളളിൽ സ്മരിച്ചിട്ടുന്നു
പതിനൊന്നാം പടിയിൽ ചവിട്ടുമ്പോൾ പരദേവതമാരെ ഭജിച്ചീടുന്നു.
പന്ത്രണ്ടാം പടി ചവിട്ടുമ്പോൾ
ദ്വാദശാത്മാക്കളെ ഉളളിൽ നമിച്ചിട്ടുന്നു
പതിമൂന്നാം പടിയിൽ
പരശുരാമാദികളെ സ്മരിച്ചിട്ടുന്നു
പതിനാലാം പടിയെരുന്നേരം
ശ്രീ രാമാദികളെ മനം തൊട്ടു വണങ്ങീടുന്നു.
പടി പതിനഞ്ചിൽ കാൽ ചവിട്ടുമ്പോൾ കൈലാസമെന്ന് അകതാരിൽ അറിഞ്ഞീടുന്നു.
പതിനാറാം പടി തന്നിൽ ചവിട്ടുമ്പോൾ യമധർമ്മാദികളെന്നു ഉരുവിട്ടു ജെപിക്കുന്നു
തൊട്ടു തൊട്ടു പടിപതിനേഴിൽ ചെല്ലവേ വിഷ്ണു ലോകത്തിലെത്തിയെന്നു കരുതുക
സത്യമായ പതിനെട്ടാം പടി ചവിട്ടുമ്പോൾ സത്യസ്വരൂപിണി പരാശക്തിയേയും പതിനെട്ടു പുരണങ്ങളെയും സ്മരിച്ചിട്ടുന്നു
ഇപ്രകാരം പതിനെട്ട് പടികളും കടക്കുമ്പോൾ മണ്ഡപത്തിൽ അയ്യനെ ദർശിച്ചു
തത്വമസിയുടെ പൊരുളറിഞ്ഞു
മനസ്സു അയ്യനിൽ ലയിച്ചു
നെയ്യഭിഷേകം കഴിച്ചു മടങ്ങുമ്പോൾ
മനസ്സിനു ഒരു ലാഘവാവസ്ഥ
" സ്വാമി ശരണം പൊന്നയ്യപ്പാ....
പതിനെട്ടു പടിയേ ശരണം പൊന്നയ്യപ്പാ
പടിതൊട്ടു വന്ദനം പൊന്നയ്യപ്പാ "..
അവലമ്പം അയ്യപ്പ ചരിതം ഉടുക്കു പാട്ടും
ശ്രീ ഭൂതനാഥോപാഖ്യാനമെന്ന കൃതിയും
സമ്പാദനം ജീ ആർ കവിയൂർ.
29 06 2022
Comments