ഗുരുവായൂരപ്പാ കൃഷ്ണാ

ഗുരുവായൂരപ്പാ കൃഷ്ണ

നടന്നു തളർന്നു 
നിൻ നടയിലെത്തും നേരം 
നന്ദ നന്ദന മുകുന്ദാ
നയന മനോഹര കാഴ്ചയല്ലോ 
നെഞ്ചകമാകെ കുളുർത്തുവല്ലോ കൃഷ്ണ
ഗുരുവായൂരപ്പാ കൃഷ്ണാ 

(നടന്നു തളർന്നു ..)

നിൻ ബാലലീലകൾ കണ്ടു 
നിർവൃതിയടഞ്ഞു ഗോകുലവും
നൃത്തമാടിയഹന്തയേ
നിഗ്രഹിച്ചില്ലേ ഉള്ളിലെ കാളിയനേ
നമിക്കുന്നു ഞാൻ ഗുരുവായൂരപ്പാ കൃഷ്ണാ

(നടന്നു തളർന്നു ..)

പണ്ടു നീ പൂന്താനത്തിൻ
പരമ ഭക്തിയെയറിഞ്ഞു
പോക്കിയില്ലേ വ്യഥകൾ   
പരമ പുണ്യമാം നിൻ നാമങ്ങൾ 
പാടി ഭജിക്കുവാനടിയന്നു  ശക്തി 
നൽകിയ അനുഗ്രഹിക്കുക കണ്ണാ 
ഗുരുവായൂരപ്പാ കൃഷ്ണാ 

നടന്നു തളർന്നു 
നിൻ നടയിലെത്തും നേരം 
നന്ദ നന്ദന മുകുന്ദാ
നയന മനോഹര കാഴ്ചയല്ലോ 
നെഞ്ചകമാകെ കുളുർത്തുവല്ലോ കൃഷ്ണ
ഗുരുവായൂരപ്പാ കൃഷ്ണാ 

ജീ ആർ കവിയൂർ  
02 06 2022


 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “