വെള്ളൂർ കുന്നത്തേശ്വര
ഓം നമഃ ശിവായ
ഓം നമഃ ശിവായ
ശിവപഞ്ചാക്ഷരിമന്ത്രത്താൽ
മുഖരിതമാം വെള്ളൂർ കുന്നത്തേശ്വരാ!
നിൻനടയിൽനിൽക്കുമ്പോൾ
മനം,കൈലാസത്തിലെന്ന
പോൽ!
ഓങ്കാരത്തിൻവീചികളാൽ
ചിത്തംനിറഞ്ഞുകവിഞ്ഞു
മായികമാമൊരനർവചനീയമാ - മാനന്ദാനുഭൂതിയിലായ്മനം!
കലർപ്പേറിക്കലുഷിതമാകും
കർമ്മകാണ്ഡങ്ങളുടെ
പിരിമുറുക്കത്തിൽനിന്ന്,
കാമ്യമായതിനെയറിഞ്ഞു
കൈകൂപ്പിനിന്നൂ
ശൈവ! തണലിൽ ഞാൻ.
ഓം നമഃ ശിവായ
ഓം നമഃ ശിവായ
ജീ ആർ കവിയൂർ
21 06 2022
Comments