വേർപാടിൻെറ ഓർമ്മകളിൽ ( ഗസൽ)
വേർപാടിൻെറ ഓർമ്മകളിൽ ( ഗസൽ)
വന്നുപോയോരാ
ഋതു വസന്തത്തിൻ
ഓർമ്മകളിലെന്നും
ഞാൻ കഴിയുന്നു (2)
നിലാവോരങ്ങളിലായ്
എത്രയോ പരിഭവ പിണക്കങ്ങൾ
പറഞ്ഞു തീർത്തില്ലേ നാം
പറഞ്ഞു തീർത്തില്ലേ നാം
ഒന്നു തൊടാൻ
ഒന്നുരിയാടുവാൻ
ആവാത്ത ദൂരത്തേക്ക്
നീ പോയി അകന്നില്ലേ (2)
ജന്മ ജന്മാന്തരങ്ങളിൽ
ഇനിയെന്നു കാണും നാം
അറിയില്ല എന്തേയിന്നും
കൺമുന്നിൽ കാണുന്നു പ്രിയനേ..!!
വന്നുപോയോരാ
ഋതു വസന്തത്തിൻ
ഓർമ്മകളിലെന്നും
ഞാൻ കഴിയുന്നു (2)
ജീ ആർ കവിയൂർ
22 06 22
Comments