എന്നിലേക്ക് ഒടുങ്ങട്ടെ
എന്നിലേക്ക് ഒടുങ്ങട്ടെ
ഞങ്ങളുടെ ഇടയിലായ്
ചലിക്കുന്ന നിഴലുകൾ
ഗർജിക്കുന്ന മൗനവും
പഴകിയ പ്രണയ ലേഖനം
മങ്ങിത്തുടങ്ങിയ കൈപ്പട
എൻ ജീർണ്ണിച്ച ജീവിത യാനം
എന്നെ വേട്ടയാടി
നിന്നോർമ്മകൾക്കിന്നും
പുതു വസന്ത സുഗന്ധം
ഞാനിരുന്നു നിൻ
ചിന്താപൂക്കളിറുത്തു
മാനസകോവിൽ പൂജാക്കായ്
നീയും അവൾക്കും
ഇടയിൽനിന്നകന്നു
ഞാൻ എന്നിലേക്ക് ഒടുങ്ങട്ടെ
ജീ ആർ കവിയൂർ
26 06 2022
Comments