क्या चार बेटे मिलकर एक माँ को रख नहीं सकते I വിഷ്ണു സക്സേനയുടെ ഗീതത്തിൻ പരിഭാഷ

 

क्या चार बेटे मिलकर एक माँ को रख नहीं सकते

വിഷ്ണു സക്സേനയുടെ ഗീതത്തിൻ പരിഭാഷ


ഇന്നൊന്നാരെയും നോക്കുകിൽ

സുഹൃത്തായി വന്നു ചതിയന്മാരായി

സുകൃതക്ഷയം നൽകിയകലുന്നുവല്ലോ

മാതാപിതാക്കളല്ലോ മനസ്സുനിറക്കുന്നത്


സൗജന്യമായിന്നു ആരാണോ ആവോ

ആശിർവാദം നൽകുകയെന്നത് ചിന്തനം

ഹൃദയ മുറിവുകളെ മറക്കുവാനാവുകയില്ലല്ലോ

അവർവരികയിലൊരിക്കലുമാവിശ്യങ്ങളുമായി


ഒന്നുമേ നൽകിയില്ലെങ്കിലുമവർ ശപിക്കില്ലൊരിക്കലും മക്കളെ

ഒരമ്മയെ നാലുമക്കളാരിക്കലും

പരിപാലിക്കാനൊരുങ്ങുന്നില്ല 

എന്നാലോ ഒരു അമ്മ നാലുപേരെയും

ഒരുപോലെ നോക്കി സംരക്ഷിക്കുമല്ലോ


മാറിവരുമീ കാലത്തിൻ ഗതിയൊന്നാറിക

നമ്മൾ നമ്മൾ തൻ നിഴൽ പോലും

കാണാതെ പോകുന്നുവല്ലോ

ഇന്ന് നമ്മളവരുടെ വാക്കുകളെ തടയുന്നു

ഈ വന്ദ്യവയോധികരല്ലോ നമ്മളെ

ജീവിതത്തെ വാക്കുകൾ കൊണ്ട് 

നേരിടാൻ  പഠിപ്പിച്ചത് മറക്കുന്നുവല്ലോ


കൈരേഖകൾ നോക്കി വായിക്കാനാറിയാതെ

കാറ്റിന്റെ ശക്തിയെ തടക്കുവാനാവാതെ 

മാതാപിതാക്കളെ പരിപാലിക്കാനാവില്ലയെങ്കിൽ

ഞാനിതാ പറയുന്നു ഇങ്ങനെ ഉള്ളവർ

ഒരിക്കലും ജീവിതത്തിൽ മുന്നേറുകയില്ല സത്യം


രചന വിഷ്ണു സക്സേന

പരിഭാഷ ജീ ആർ കവിയൂർ

18 05 2022.


Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ