നിന്നിലെ ശാന്തത
നിന്നിലെ ശാന്തത
എന്റെ മൗനമൊരു സന്ദേശമാണ്
നിങ്ങൾക്കത് കേൾക്കണമെങ്കിൽ
ശാന്തമായി കാതോർക്കുക തന്നെവേണം
ഞാനൊരു മഞ്ഞിൻ കണമാണ്
നിൻ ചുണ്ടുകളിൽ ഒരു ദാഹമാണ്
നിൻ മിടിക്കും നെഞ്ചിലൊരു താളമാണ്
പ്രണയമൊരു മഹാ നദിയാണ്
പരിപൂർണ്ണ മൗനമാണതിൻ
ശാന്തിയെന്നറിയുക നീ പ്രിയേ
ഏകാന്തതയിലെ നൃത്തം വെക്കും
തിരി നാളമതു നൽകും നിഴലാർന്ന
നിശബ്ദത അതേ നിന്നിലേക്കുള്ള
പ്രയാണത്തിനിരുളകറ്റും പ്രകാശധാര
ഒരു സായന്താന മഴയുടെ അവസാന
തുള്ളികളുടെ ചാഞ്ചാട്ടത്തിലോടുവിൽ
പ്രണവ മന്ത്രത്തിൻ ലയലഹരിയുടെ ശാന്തത
ജീ ആർ കവിയൂർ
10 05 2022
Comments