അസുരവാദ്യം
അസുരവാദ്യം
അന്നത്തിനായി മുന്നം പോലല്ലാതെ
വിശപ്പകറ്റാനായി ഉടുപ്പണിയിച്ചു
തോളിലേറ്റി ഇരു നാൽ ചക്രങ്ങളിലേറി
തിടമ്പേറ്റും ഇടങ്ങളിൽ ആനക്കൊപ്പം
പോകുന്നുയെങ്കിലും തോണ്ടി നോക്കുകിൽ
അകം പൊള്ള എന്നിൽ പെരുക്കങ്ങ- ളെറുമ്പോൾ എല്ലാവരും തുള്ളുന്നു
എന്റെ താളത്തിൽ
ത്രിപുട ചെമ്പട പഞ്ചപട
തിമൃത തിമൃത തെയ്യ്
ജീ ആർ കവിയൂർ
04 05 2022
Comments