അനന്താനന്ദത്തിലാറാടുക
അനന്താനന്ദത്തിലാറാടുക
അഴലിന്റെ തീരത്തു
മിഴിനട്ടു നിന്നു
സുഖമെന്ന് നങ്കൂരമിടാൻ
ആവാതെ തുഴയുന്ന നേരം
മനമെന്ന മാരീജച മാൻപേട
അമ്പേറ്റ് പിടയുമ്പോൾ
ഞൊടി ഇടയിലായി അറിയാതെ
വിളിച്ചുവല്ലോ ഈശനെ
വിളറി വെളുത്തു
നീർകണങ്ങൾ പൊഴിച്ച്
വിലപിച്ചുവല്ലോ
വഴിതെറ്റി വിധിയുടെ ഓളങ്ങളിൽ
ആടിയുലയുന്ന മർത്ത്യാ നീയൊന്ന്
അറിയാതെയെങ്കിലും
ഹരിനാമൊർക്കുക
നിഗ്രഹിക്കു അഹമെന്നയാ മിഥൃയെ
നിന്നിലെ നിന്നെയറിഞൂ
അനന്താനന്ദത്തിലാറാടുക
ജീ ആർ കവിയൂർ
02 05 2022
Comments