ഇനി അതിജീവിക്കാം
ഇനി അതിജീവിക്കാം
മൂടിപൊതിഞ്ഞ ചിരികൾ
മനസ്സിൽ ചികഞ്ഞു നീറി
മെഴുകി വെടുപ്പാക്കിയ
മറുമൊഴികൾ വിങ്ങി
മധുര സ്നേഹകണികകൾ
മിഴികളിൽ തിരക്കറിയിച്ചു
മഴപോലെ ആർത്തു വന്നു
മേഘങ്ങൾ നിറഞ്ഞ ചിത്തം
മനുഷ്യനെ അകറ്റി നിർത്തിയ
മൗനമാർന്ന ദിനങ്ങളുടെ
മികവെന്നു പറയാതെ
മായയുടെ പിടിമുറുക്കം
മറക്കുക പൊറുക്കുക
മതി കളഞ്ഞു ഉയരുക
മടി കളഞ്ഞു മാടിയൊതുക്കി
മാനങ്ങൾ തേടി അതിജീവിക്കാം
ജീ ആർ കവിയൂർ
31 05 2022
Comments