കവരുന്നു നിത്യം

കവരുന്നു നിത്യം 

കനവിൽ നീ വന്നെൻ 
കദനങ്ങളകറ്റിയില്ലേ 
കടലോളം സ്നേഹം 
കനിഞ്ഞു തന്നകന്നില്ലേ 

കൺതുറന്നപ്പോഴേക്കും 
കടന്നു നീയെങ്ങു പോയ്
കടൽക്കാറ്റായി മാറിയോ 
കന്മദത്തിൻ മണമായോ 

കടലാസിൽ വർണ്ണമായ്
കവിതയായി വിരിഞ്ഞു 
കനവിലും നിനവിലും 
കവരുന്നു നിത്യമെൻ മനം 

ജീ ആർ കവിയൂർ 
22 05 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ