ഭഗവാനെ ശ്രീവല്ലഭാ
ഭഗവാനെ ശ്രീവല്ലഭാ
നിന്നെക്കുറിച്ചൊന്നെഴുതി
പാടുവാൻ കൊതിയോടെ
വരുന്നു നിൻ നടയിലേക്കായ്
ശ്രീയെഴും വല്ലഭാ ശ്രീവല്ലഭാ..
എന്നെ മറന്നു
എല്ലാം മറന്നു
നിന്നരികെ വന്നു
തൃപ്പാദത്തിലലിയാൻ
വെമ്പുന്നേൻ
ശ്രീയെഴും വല്ലഭാ ശ്രീവല്ലഭാ..
അങ്ങയെ തൊഴുതു വലം
വച്ചു വരും നേരം
മനസ്സിനെന്തൊരാനന്ദം
വൈകുണ്ഡ സന്നിധിയിലെന്നപോലെ
ശ്രീയെഴും വല്ലഭാ ശ്രീവല്ലഭാ..
ജീ ആർ കവിയൂർ
19 05 2022
Comments