तुम हवा बन सको.नाप लूंगा मैं.गगन.बनकरഡോക്ടർ വിഷ്ണു സക്സേനയുടെ ഗീതത്തിന്റെ പരിഭാഷ
तुम हवा बन सको.नाप लूंगा मैं.गगन.बनकर
ഡോക്ടർ വിഷ്ണു സക്സേനയുടെ ഗീതത്തിന്റെ പരിഭാഷ
നീ കാറ്റായി മാറുമെങ്കിൽ
അളനീടാമീ ആകാശമാകേ
പക്ഷെ ഞാനെങ്ങനെ ഒറ്റക്ക്
യുദ്ധം ചെയ്യുമീ കൊടുക്കാറ്റിനോടായ്
നീ നിന്റെ മിഴിമുനയാൽ എയ്യുകിലൊരു
പക്ഷിയാം ഞാനങ്ങു ജീവനോടുക്കുമല്ലോ
പോകെ പോകെയീ കാറ്റിൻറെ കാലിടറുന്നത്
നിന്റെ ശ്വാസത്തിന്റെ വൈഭത്താലല്ലോ
പോകുമ്പോഴായ് നിനക്കു പറയുവാനുള്ളത്
എന്റെ കാതിലായ് മെല്ലെ പറഞ്ഞീടമല്ലോ
നിന്റെ വിരലുകളെന്റെ വിരൽ തൊടുമ്പോൾ
രാവ് എനിക്ക് മദ്ധ്യാനമായ് തോന്നുന്നുവല്ലോ
ഏതു രീതിയിലാണോ നിന്നെ ഞാൻകാണുന്നത്
അതങ്ങു വലിയസമ്മാനമായി കരുതുന്നുവല്ലോ
നീ നിന്റെ മിഴിമുനയാൽ എയ്യുകിലൊരു
പക്ഷിയാം ഞാനങ്ങു ജീവനോടുക്കുമല്ലോ
നീ കാറ്റായി മാറുമെങ്കിൽ
അളനീടാമീ ആകാശമാകേ
മുറിവുകളൊക്കെ കണ്ണുനീരാൽ
നീ നനക്കിമെങ്കിൽ പ്രണയത്തിൻ
അൻമ്പാൽ ഞാൻ നനഞീടുമല്ലോ
അങ്ങിനെ എന്റെ അറിവില്ലായിമ്മയുടെ
കുസൃതികൾക്കൊരു മുടിവുവെങ്ങിനെ
കുറയും നീ എന്നെയൊന്നു തൊട്ടു ലഹരിയിലേക്കു കൊണ്ട് പോകുകിൽ
ഈ അനുഭൂതിക്കൊപ്പം നീ തണലേകുക
പരസ്പരമീവണ്ണമിങ്ങനെ മനസ്സിലാക്കീട്ടെന്തു പ്രയോജനം
നീ കാറ്റായി മാറുമെങ്കിൽ
അളനീടാമീ ആകാശമാകേ
എപ്പോഴൊക്കെ കടല്തീരത്തിലായി
കണ്ടുമുട്ടുമ്പോഴൊക്കെ നീ നനഞ്ഞ
മണലാൽ തീർക്കുന്നുവല്ലോ കളിവീടുകൾ
എത്രതവണ ഞാൻ നിന്നെ മനസ്സിലാക്കാൻ
ശ്രമിച്ചപ്പോഴും നീ സ്വപ്‍നങ്ങളാൽ പകലുകൾ തീർത്തു കൊണ്ടിരുന്നു വെറുതെ വ
എത്ര സൂക്ഷിച്ചു കാൽപാദങ്ങൾ വെച്ചാലും
തെറ്റുകുറ്റങ്ങളൊക്കെ സംഭവിച്ചീടും മനുഷ്യനാൽ.
നീ കാറ്റായി മാറുമെങ്കിൽ
അളനീടാമീ ആകാശമാകേ
പക്ഷെ ഞാനെങ്ങനെ ഒറ്റക്ക്
യുദ്ധം ചെയ്യുമീ കൊടുക്കാറ്റിനോടായ്
നീ നിന്റെ മിഴിമുനയാൽ എയ്യുകിലൊരു
പക്ഷിയാം ഞാനങ്ങു ജീവനോടുക്കുമല്ലോ..
രചന
ഡോക്ടർ വിഷ്ണു സക്സേന
പരിഭാഷ ജീ ആർ കവിയൂർ
18 05 2022
Comments