ലയം
ലയനം
ഏറിയിറങ്ങുന്നു
കുന്നും കുഴികളും
മരക്കൂട്ടങ്ങൾക്കിടയിലൂടെ
അരുവിയും പുഴയും
തീരങ്ങൾ കടന്ന്
കടലോളമെത്തിയ
ദുഃഖപൂർണ്ണമാം
കല്ലും മുള്ളും നിറഞ്ഞ വഴികൾ
ഇടയ്ക്കു പെയ്യുന്ന മഴ
കുളിർകാറ്റായി വന്ന
പ്രണയവും പരിഭവവും
വിരഹവും വേർപാടും
പിറവികളും പരിവേഷണങ്ങളും
വാമൊഴിയും വരമൊഴിയും
അവസാനമായ് ശാന്തി തേടുന്ന
സ്മൃതി മണ്ഡലങ്ങളിൽ
നിത്യമാർന്നൊരവസാനം
പുനർജനി തേടാത്ത
ആത്മ പരമാത്മ ലയം
ഓം ശാന്തി ശാന്തി ശാന്തി
ജീ ആർ കവിയൂർ
15 05 2022
Comments