ശ്രീയെഴും വല്ലഭ
ശ്രീയെഴും വല്ലഭ
ശ്രീവല്ലഭ നല്ലവാ
ആപൽ ബാന്ധവനേ
ആത്മ സംരക്ഷകനേ
അവിടുത്തെ കൃപയില്ലാതെ
ആടുകയില്ലൊരുയിലയും ഭഗവാനെ
ശ്രീയെഴും വല്ലഭ
ശ്രീവല്ലഭ നല്ലവാ
അറിവിന്റെ അറിവേ
അഷ്ടൈശ്വര്യ സിദ്ധികൾ
പ്രാപ്തനാക്കുവോനെ
ശ്രീയെഴും വല്ലഭാ ശ്രീവല്ലഭ നല്ലവാ
ശ്രീയെഴും വല്ലഭ
ശ്രീവല്ലഭ നല്ലവാ
ശ്രീചക്രദാരി ശ്രീവത്സാ
ശ്രീ വൈകുണ്ഠ വാസനെ
ഗദായുധ ധാരി ഗരുഡ വാഹന
ഗതിവിഗതികളാൽ
ഭക്തനെ നയിപ്പവനെ.
ശ്രീയെഴും വല്ലഭ
ശ്രീവല്ലഭ നല്ലവാ
ജീ ആർ കവിയൂർ
26 05 2022
Comments