ശ്രീവല്ലഭ സ്വാമി ....
ശ്രീവല്ലഭ സ്വാമി ....
ഇത്തിരി നേരമെങ്കിലും
നിന്നരികിലെത്താൻ
വല്ലാതെ മനം തുടിക്കുന്നു വല്ലോ
ശ്രീവല്ലഭ സ്വാമി ....
ശ്രീലകത്ത് നിന്നും നീ
സമ്മാനിക്കും പുഞ്ചിരിപ്പൂ
എനിക്ക് തരും സമ്മാനമല്ലോ
ശ്രീവല്ലഭ സ്വാമി .....
കേശവിവാദം കണ്ടു തൊഴുമ്പോൾ
കേശവാ മനസ്സിനു എന്തൊരാനന്ദം
കദനങ്ങളകറ്റുവോനെ കരുണാകരനെ
ശ്രീവല്ലഭ സ്വാമി .....
ശ്രീ ബലിക്കു വലംവച്ചു വരുന്നേരം
തൃക്കൺ പാർത്ത ഞങ്ങളെ
അനുഗ്രഹിക്കുന്നുവല്ലോ അവിടുന്ന്
ശ്രീവല്ലഭ സ്വാമി
തിരുനട തുറക്കു വോളം
നിൻ സഹസ്രനാമങ്ങളുരുവിട്ടു നിന്നേൻ
തിരുമേനി കണ്ടു തൊഴുവാൻ
ശ്രീവല്ലഭ സ്വാമി
ജീ ആർ കവിയൂർ
24 05 2022
Comments