മുരുകാ

മുരുകാ 

എൻ മനതാരിൽ നിറയേണമേ
ഏവർക്കും അൻപു നൽകുന്നവനേ
ഏഴിമല ഏറിയവനെ ഏകാന്ത വാസ 
ഏറി മയിൽ ഏറിയവനേ മുരുകാ

എൻ മനം മുരുകാ നിൻ മായയാൽ 
എന്നും നിനക്കുവാൻ തുണയേകണേ
എല്ലാം അവിടുത്തെ അനുഗ്രഹമേ
എൻ കണ്കണ്ട ദൈവമേ മുരുകാ 

പിഴവെല്ലാം തീർപ്പവനേ മുരുകാ 
പതീത പാവനനെ പരമേശ്വര പുത്രാ 
പാർവ്വതി തന്നെയാ ഗണപതി സോദരാ 
പാണികൾ കൂപ്പി വണങ്ങുന്നേ മുരുകാ 
പഴനിവാസ തൃപ്പടി മുകളേറിയവനേ
പാഹിമാം പാഹിമാം പാഹിമാം 

ജീ ആർ കവിയൂർ 
09 05 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ