चौदहवीं का चाँद हो, या आफ़ताब होചോദിവിക്ക ചാന്ദ് എന്ന സിനിമയിലെ ഷക്കീൽ ബദായുണിയുടെ രചനയുടെ പരിഭാഷ
चौदहवीं का चाँद हो, या आफ़ताब हो
ചോദിവിക്ക ചാന്ദ് എന്ന സിനിമയിലെ ഷക്കീൽ ബദായുണിയുടെ രചനയുടെ പരിഭാഷ
പതിനാലാം രാവിലെ ചന്ദ്രികയോ
ഉദിച്ചു ഉയരും സൂര്യനോ
നീ എവിടെയാണെങ്കിലും
നിനക്കായി ഞാൻ
ഈശ്വരനെ ആണയിട്ടു പറയുന്നു
നിനക്കു തുല്യയായ്
ആരുമില്ലവേറെ നീ മാത്രമേയുള്ളൂ...!!
നിൻ അളകങ്ങൾ
മൃദുമേഘങ്ങൾ കണക്കെ
മുത്തമിടുന്നുവല്ലോ
നിൻ തോളുകളിൽ
നിൻ മിഴികൾ മധു ചഷകംപോലെ
നീ നിറക്കുന്നു പ്രണയ വീഞ്ഞിൻ
ലഹരിയതിൽ
നിൻ മുഖം തടാകം പോലെ അതിൽ
വിരിയും താമരയല്ലോ നിൻ പുഞ്ചിരി
അതോ ഒരു ഗാസലിൻ വിശുദ്ധമാർന്ന
കവിയുടെ പ്രണയമഹാകാവ്യ സ്വപ്നമോ
നിൻ ചുണ്ടുകളിൽ തിളങ്ങും പ്രകാശധാര
നിൻ പൂമുഖത്തു വെക്കും വിളക്ക് പോലെയോ
ആരും നിർവചിക്കാനാവാതെ നിൻ സൗദര്യത്തിലായി മയങ്ങി വീഴുന്നുവല്ലോ
നീ അലൗകിക പ്രതിഭാസമോ ലോകത്തിലേക്കും അമൂല്യ രത്നമോ
പതിനാലാം രാവിലെ ചന്ദ്രികയോ
ഉദിച്ചു ഉയരും സൂര്യനോ
നീ എവിടെയാണെങ്കിലും
നിനക്കായി ഞാൻ
ഈശ്വരനെ ആണയിട്ടു പറയുന്നു
നിനക്കു തുല്യയായ്
ആരുമില്ലവേറെ നീ മാത്രമേയുള്ളൂ...!!
രചന ഷക്കീൽ ബദായുണി
ചലച്ചിത്രം ചോദിവിക്ക ചാന്ദ്
പരിഭാഷ ജീ ആർ കവിയൂർ
22 05 2022
Comments