തിരുവല്ലാലയ വാസനേ
തിരുവല്ലാലയ വാസനേ
ശ്രീയെഴും ശ്രീവല്ലഭനേ
തിരുമേനി കണ്ടു വണങ്ങുന്നേൻ
തവദർശന പുണ്യമെൻസൗഭാഗ്യം
തിരുവല്ലാലയ വാസനേ
ശ്രീയെഴും ശ്രീവല്ലഭനേ...
ആട്ടവിളക്കിനുമുന്നിലായി
ആടിത്തിമിർക്കും പദചലനങ്ങളിൽ
ആകൃഷ്ടനായി വന്നിരുന്ന്
ആനന്ദത്തിലാറാടുന്നവനേ..
തിരുവല്ലാലയ വാസനേ
ശ്രീയെഴും ശ്രീവല്ലഭനേ...
സന്താന ഭാഗ്യം ലഭിച്ചവർ
സന്തോഷത്തോടെ നടത്തുന്നിതു
സന്താനഗോപാലമാട്ടക്കഥ വഴിപാട്
സാക്ഷികളായ് ഭക്തർ കൈകൂപ്പിടുന്നു
തിരുവല്ലാലയ വാസനേ
ശ്രീയെഴും ശ്രീവല്ലഭനേ...
ജീ ആർ കവിയൂർ
14 05 2022
Comments