കൃഷ്ണ കൃഷ്ണ കൃഷ്ണാ കൃഷ്ണാ

കൃഷ്ണ കൃഷ്ണ 
കൃഷ്ണാ കൃഷ്ണാ 

ശ്യാമ രാധേയെന്നു പാടുന്നു ചിലർ 
മുരളീധരാ മുകുന്ദായെന്നു മറ്റു ചിലർ 
നിൻ കൃപയാലെ ജഗത് ശോഭിതം 
നിൻ കൃപയാലെ ജഗത് ശോഭിതം 

ശ്യാമ രാധയെന്ന പാടുന്നു ചിലർ
 മുരളീധരാ മുകുന്ദായെന്നുമറ്റു ചിലർ 
മയിൽപീലി കിരീടത്തിൽ ധരിച്ചവനേ
മനോഹരം നിൻ ദർശനം പുണ്യം 
കോമളമാം നിൻ പുഞ്ചിരിയും 
കേളികളാടും നിൻ കുസൃതിയും 

രാധയും മീരയും നിൻ ജപമാലയാൽ 
അണിഞ്ഞുവല്ലോ തുളസിമാല കഴുത്തിൽ 
നിൻ കൃപയാലേ ജഗത്  ശോഭിതം
നിൻ കൃപയാലെ ജഗത് ശോഭിതം 

യശോദയുടെ ഓമന മകനെ 
നന്ദഗോപരുടെ കണ്ണിൻ മണിയെ 
നിൻ കൃപയാലെ ജഗത് ശോഭിതം 
നിൻ കൃപയാലെ ജഗത് ശോഭിതം 

മീര പാടി നിൻ ഭജനകൾ 
മനമോയാടി മയിൽപേട പോലെ 
മുരളിക പാടി രാഗം വൈരാഗി 
മധുരമായ ഏറ്റുപാടി ഗോകുലമാകെ
നിൻ കൃപയാലേ ജഗത് ശോഭിതം 
നിൻ കൃപയാലെ ജഗത് ശോഭിതം 

ശ്യാമ രാധേയെന്നു പാടുന്നു ചിലർ 
മുരളീധരാ മുകുന്ദായെന്നു മറ്റു ചിലർ 
നിൻ കൃപയാലെ ജഗത് ശോഭിതം 
നിൻ കൃപയാലെ ജഗത് ശോഭിതം 

ജീ ആർ കവിയൂർ
29 05 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ