വാസ്തവം
വാസ്തവം
കടലെത്ര ആഴവും പരപ്പുമുള്ളതാകുകിലും
ആരുടെയും ദാഹം ശമിപ്പിക്കാനാവില്ലല്ലോ
ഒരു ചിരാതിൻ പ്രകാശത്താൽ രാവ് താണ്ടാം
എന്നാലൊരു സൂര്യനാലും മാറ്റി മറിക്കാനാവില്ലല്ലോ രാവിനെ
ഓരോ കഷ്ടപ്പാടുകളും
പരിശ്രമത്താൽ നേടിയെടുക്കാമെന്തും
വെലിപ്പചെറുപ്പങ്ങളില്ലാതെ നാം
തുള്ളികൾ മാത്രമുള്ളെങ്കിലെന്തു
തുള്ളികൾ കൊണ്ടു സാധ്യമാക്കാം
പ്രതാപവും പണവും ആരാണ് ആഗ്രഹിക്കാത്തത്
സാഗരവും നിന്റെ വരവിനെ
കാത്തു കഴിയുന്നു
ജിജ്ഞാസയാൽ പിടിവിട്ടു
നിൽക്കുമ്പോൾ മഴയില്ലാതെ
സാഗരവും നിനക്കായി
കാത്തു നിൽക്കുമ്പോൾ
മൊഴറിയില്ല മുഖമില്ലാതെ
മറ്റെന്തും നേടിയെടുക്കുമ്പോൾ
പൂഴി നിറഞ്ഞ കാറ്റടിച്ചു
സാഹിതവും ഏറ്റെടുക്കാൻ
തയ്യാറായതല്ലോ
മഞ്ഞിന്റെ കണങ്ങളാൽ
നനവും എറുരുമ്പോഴും
നീ ഉണ്ടോ നിൻറെ സാമീപ്യം
ഉണ്ടോ ഇല്ലയോ എന്നറിയില്ല
തലയുയർത്തിനിൽക്കുമ്പോഴും
മനസ്സിലാക്കുക ജയപരാജയങ്ങൾ
ഒരിക്കലും നേർ കാഴ്ചയാൽ
തിരിച്ചറിയുന്നു .നീ പാർത്ഥനാണെങ്കിലും
ഇല്ലെങ്കിലും ഞാൻ എപ്പോഴും നിൻ
നിഴലുപോലെ പിന്തുടരുന്നുവെങ്കിലും
കൃഷ്ണൻ നിന്റെ സാരഥി ആണെങ്കിലും
അല്ലായെല്ലെങ്കിലും , വനം നിബദ്ധമായെങ്കിലും
എന്റെ അന്തകരണം സന്യാസ ജീവിതത്തെ
കാംഷിക്കുന്നുവല്ലോ , പണത്തിന്റെ ഗുണകണങ്ങൾ വർണ്ണിച്ചിട്ടെന്തു
പരസ്പരം അകന്നു തന്നെ കഴിയാം
ഇതാവാമോ നമ്മുടെ ജീവിത സത്യം
അതു ആരുമേ സമ്മതിക്കാനൊരുക്കമല്ലല്ലോ
വാസ്തവം എന്തെന്നറിയാതെ തിരയുന്നു ...
ജീ ആർ കവിയുർ
30 05 2022
Comments