വിരമിക്കുന്ന ഷീല ടീച്ചർക്ക്

വിരമിക്കുന്ന ഷീല ടീച്ചർക്ക്


നീ വിജ്ഞാനത്തിൻ
ജലകണങ്ങളാൽ നട്ടുനനച്ചു
ഞങ്ങളിൽ മുളപ്പിച്ചു 
വിദ്യയുടെ ബീജങ്ങൾ
സർഗാത്മകതയുമാവേശവും
ഊട്ടിയുറപ്പിച്ചു ഞങ്ങളിൽ

വഴിയറിയാതെ കാടകത്തിലേറവേ
വെട്ടി തെളിച്ചു ഞങ്ങൾ തൻ പാതയെ നീവിജ്ഞാനത്തിൻ സൂര്യകിരണങ്ങളാൽ
പ്രകാശമാനക്കിയില്ലേ പലപ്പോഴും

ഇതാ അവകൾ വിളഞ്ഞു കായിച്ചു
നിൽപ്പു കഷ്ടപ്പാടിന്റെ വഴി നടന്നു
അവസാനം തണൽ തേടുമ്പോൾ
ഇളവെൽക്കുക കാണുക ഞങ്ങളാവും
വിളയിടങ്ങളുടെ വളർച്ചകൾ 

വിശ്രമത്തോടെ ഇരുന്നു കാണുക
ഏറെ ഓടി തളർന്നില്ലേ 
വർഷങ്ങൾ പിന്നിലേക്ക് 
ഒന്നെത്തി നോക്കുക 
നിൻ ത്യാഗത്തിന്റെ ദിനങ്ങൾ 

ഇന്ന് പടിയിറങ്ങുമ്പോൾ ഓർമകൾ
നിനക്കെന്നും ഒരു പൊൻതൂവൽ
സമ്മാനിക്കട്ടെ അമ്മമനസാകും
സ്നേഹത്തിൻ സരോവരമേ
ഞങ്ങളുടെ ആദ്യാപികയാം ഷീലടീച്ചറെ
നിനക്കു അർപ്പിക്കുന്നു ഞങ്ങളിന്നു
അനന്തകോടി പ്രണാമം....

ജീ ആർ കവിയൂർ
29 05 2022.


Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ