ഓർമ്മകൾ
ഓർമ്മകൾ
ഓണ നിലാവിന്റെ
ഓർമ്മകൾ തീർക്കുന്ന
ഓമൽ കിനാക്കളേ
ഓമനിച്ചു കൊതി തീരുന്നില്ലല്ലോ
(ഓണ നിലാവിന്റെ.. )
ഒഴിവു കാലത്തിൽ സന്തോഷം
ഓലനും തോരനും ഉപ്പേരിയും
ഒഴിച്ചുകൂട്ടാൻ സാമ്പാറും
ഒരു വട്ടയില വലുപ്പത്തിൽ പപ്പടവും
(ഓണ നിലാവിന്റെ.. )
ഒരുമിച്ചിരുന്നു ഉണ്ടിരുന്ന കാലത്തിൽ
ഒന്നിനും വിഷമമില്ലാത്ത കാലം
ഒരിക്കലും മറക്കാൻ ആവുന്നില്ലല്ലോ
ഓലം കൂട്ടി നടന്നകന്ന ബാല്യകൗമാരങ്ങൾ
(ഓണ നിലാവിന്റെ.. )
ജീ ആർ കവിയൂർ
02 05 2022
Comments