ഓർമ്മപ്പടവിൽ
എപ്പോളമ്മ ഊമയാകുന്നുവോ
അപ്പോൾ അമ്മുമായായിടും
എല്ലായിപ്പോഴും മനസ്സിനു
വയസ്സു പതിനാറല്ലോ
പല്ലില്ല ചിരിയിൽ ബാല്യം വിരുന്നുവന്നല്ലോ
ചുക്കി ചുളുങ്ങിയ മുഖവും കൈകളും
പോയ് പോയ് വസന്തങ്ങളുടെ
പൂവിരിച്ചു ഹൃത്തിൻ ചില്ലകളിൽ
രാമ നാമത്തിന്റെയും പഞ്ചാക്ഷരിയുടെ മന്ത്രങ്ങൾക്കിടയിൽ
ധന്വന്തരത്തിൻ രൂക്ഷ ഗന്ധം
കതിനക്കും അമിട്ടിനും ഉത്സവങ്ങളുടെ
ആരവം കാതുകൾക്കു അന്യമായി
കണ്ണുകൾ ഉൾകാഴ്ചയുടെ
വർണ്ണങ്ങൾ കണ്ടൊരു നിഴലുപോലെ അറിഞ്ഞു കൗമാര്യത്തിൻ പ്രണയത്തിൻ അനക്കങ്ങൾ
മനസ്സിൻ ചിമിഴിൽ
എപ്പോളമ്മ ഊമയാകുന്നുവോ
അപ്പോൾ അമ്മുമായായിടും
എല്ലായിപ്പോഴും മനസ്സിനു
വയസ്സു പതിനാറല്ലോ
ജീ ആർ കവിയൂർ
06 04 2021
Comments