ഈ വിധമാരു പ്രണയിക്കും (ഗസൽ )

തിങ്ങി വിങ്ങുന്നു 

നെഞ്ചിൽ ശ്വാസമായി 

നീ എന്നിൽ നിറയുന്നു 

ആശ്വാസമായ്  വിശ്വാസമായ് 


നിത്യം നടന്നകലുന്നു 

നിൻ ഹൃദയ വീഥിയിൽ 

കാറ്റായ് പടരുമ്പോൾ 

പൊതിയുന്നു നീയെന്നിൽ 

മലർ മണമായ് 


ഈ വിധമാരു പ്രണയിക്കുമീ 

ഞാനല്ലാതെ നിന്നെ ഓമലേ 

എൻ മിഴികളുടെ സഞ്ചാരം 

നിന്നിലൊടുങ്ങുന്നുവല്ലോ 


ഇനിയെന്തു പറയണം ഞാൻ 

പറയാനിനി വേറുണ്ട് പ്രിയതേ 


കണ്ണാഴങ്ങൾ തേടുന്നുന്നു 

നിൻ കണ്ണിണകളിൽ 

കാണുന്നു ഞാൻ 

സ്വർഗ്ഗാരാമം പ്രിയതേ 


നീയറിയാതെ ഞാൻ 

ഒളികണ്ണാൽ നിന്നെ കണ്ടു 


ഈ വിധമാരു പ്രണയിക്കുമീ 

ഞാനല്ലാതെ നിന്നെ ഓമലേ 

എൻ മിഴികളുടെ സഞ്ചാരം 

നിന്നിലൊടുങ്ങുന്നുവല്ലോ 


നിമിഷങ്ങളൊക്കെ

കൈയ്യിലണയുന്നില്ല 

എന്നിൽ നിന്നുമകലുന്നു 

എൻ ചിരി നിന്നിലേക്ക്  

പകരുന്നു സന്തോഷത്തിനലകളായ്  


നിഷ്ക്കളെ , നിരാമയെ 

നിനക്കുണ്ടോ  അറിവ് 

കാണാതിരിക്കുകിൽ 

ഞാൻ ഞാനല്ലാതെയാവുന്നു 


ഈ വിധമാരു പ്രണയിക്കുമീ 

ഞാനല്ലാതെ നിന്നെ ഓമലേ ...!!



ജീ ആർ കവിയൂർ 

03 .10 .2020 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “