ഒക്ടോബർ രണ്ടാം തീയ്യതി ഓർക്കുമല്ലോ
ഒക്ടോബർ രണ്ടാം തീയ്യതി ഓർക്കുമല്ലോ
' ഒക്ടോബർ രണ്ടാം തീയ്യതി ഓർക്കുമല്ലോ
''എന്റെ ജീവിതമാണ് എന്റെ സന്ദേശം''
''എന്റെ അനുവാദമില്ലാതെ
ആർക്കുമെന്നെ വേദനിപ്പിക്കാനാവുകയില്ല''
"തെറ്റുകൾ വരുത്താനുള്ള സ്വാതന്ത്ര്യം
അതിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിൽ
സ്വാതന്ത്ര്യത്തിന് വിലയില്ല''
''ഏറ്റവും മാന്യമായി പെരുമാറുകിൽ
വിറപ്പിക്കാമീ ലോകത്തെയാകെ''
''ഒരാളുടെ മഹത്വം എന്നത് ലക്ഷ്യത്തിലെത്തി
ചേരാനുള്ള ശ്രമത്തെ ആശ്രയിച്ചാണ്
മറിച്ചു അതിൽ എത്തിചേരുന്നതിലല്ല ''...
''ഇന്ന് നാം ചെയ്യും പ്രവൃത്തിയെ
ആശ്രയിച്ചായിരിക്കും നമുടെ ഭാവി ''
മേൽ പറഞ്ഞ വാക്കുകളുടെ വലുപ്പം
മൊട്ടത്തലയിലും ഒരു വട്ട കണ്ണടയിലും
ഒരു കുറു വടിയിലുമൊതുങ്ങുന്നതിനപ്പുറം
വലിയൊരാത്മസന്ദേശമല്ലോ
അവിടുത്തെ ഓർക്കാമീ
അവധി ദിനത്തിൽ അതെ
ഇന്ന് ഒക്ടോബർ രണ്ടല്ലോ ? !!
ജീ ആർ കവിയൂർ
01 .10 . 2020
08 :15 am
Comments