പ്രകൃതിയുടെ വികൃതി

പ്രകൃതിയുടെ വികൃതി 



കാറ്റേ നീ വന്നീടുകയിന്ന് 

പാടാമൊരു  വസന്തത്തിന് 

പ്രണയം നിറഞ്ഞ ഗാനം 

കൂടെ പാടാൻ ഉണ്ട് കൂട്ടുകാർ 

 

മുളം തണ്ടതു  കേട്ട് പാടി 

കള്ളിക്കുയിലവനെല്ലാം  

മറന്നൊപ്പമത് ഏറ്റു പാടി 

പ്രണയത്തിൻ  പഞ്ചമം 


മറന്നു കൂടും കുടുംബവുമെല്ലാം 

മുട്ടയിട്ടു പറന്നകന്നിണയവൾ  

കൊത്തിയകറ്റി കാക്കയൊന്നു 

കണ്ടു കുയിൽ കുഞ്ഞുങ്ങളെ 

 

ഇഴയകലാത്തടുപ്പം തീർക്കും  

ഇമവെട്ടി തുറക്കും മുൻപേ 

ഇണയും തുണയുമകലും  

ഇതല്ലോ പ്രകുതിയുടെ വികൃതി


ജീ ആർ കവിയൂർ 

03 .10 . 2020 

2 :10 am 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “