മൊഴി മാറ്റം - മേരാ ജീവൻ കോരാ കാഗസ്
മൊഴി മാറ്റം
മേരാ ജീവൻ കോരാ കാഗസ്
(ഹിന്ദിയിൽ നിന്ന് സ്വതന്ത്ര തർജ്ജിമ)
ഹിന്ദി രചന എം ജീ ഹസമത് .
ചിത്രം കോരാ കാഗസ്
എന്റെ ജീവിതമൊരു
എഴുതാ കടലായി
എഴുതാതെ തന്നെ തുടർന്നു
എൻറെ ജീവിതമൊരു
എഴുതാ കടലായി
എഴുതിയതൊക്കെ
കണ്ണുനീരിലൊലിച്ചു പോയാലോ
ഒരു കാറ്റിൻ കൈകൾ നീണ്ടു
ശിഖരങ്ങളിലെ പൂക്കൾകൊഴിഞ്ഞു
പവനന്റെ ദോഷമല്ല
കാലത്തിന്റെ ദോഷവുമല്ല
കാറ്റിലലിഞ്ഞു സുഗന്ധവും
ശൂന്യമായി മനസ്സും തളർന്നു മെയ്യും
പറക്കും പറവക്കുമുണ്ടോരു ലക്ഷ്യം
പറയുവാൻ എനിക്ക് ഇടവുമില്ല
എങ്ങോട്ടാണ് എന്റെ യാത്ര
സ്വപ്നമായി തുടരുന്നീ ജീവിതം
എന്റെ ജീവിതമൊരു
എഴുതാ കടലായി
എഴുതാതെ തന്നെ തുടർന്നു
ജീ ആർ കവിയൂർ
10.10.2020
Comments