നീയെന്ന പ്രഹേളിക
ഓളങ്ങൾ താളം ചവിട്ടി വട്ടം ചുറ്റുന്നു
ഓർക്കും തോറും മനം പെയ്തു തള്ളിയിട്ടു
എഴുതുവാൻ മറന്ന വാക്കുകളൊക്കെ
മിഴിനീരാൽ പെയ്തൊഴിഞ്ഞു വല്ലോ സഖി
നീയില്ലാതെ കഴിയുവാൻ ആവില്ല തെല്ലുമേ
ഒഴുകിവരും നിൻ മുരളീരവ ധ്വനി കേട്ടുണർന്നു
നിൻ രാഗാലാപനം എന്നിൽ ഉണർത്തുന്നു
ജീവിത മോഹങ്ങൾ അനുഭൂതിയായി
നീയെന്നിൽ പ്രഹേളികയായ്
ജനിമൃതികൾക്കിടയിൽ
ജന്മജനമാന്തരങ്ങളുടെ
ജൈത്ര യാത്ര തുടരുന്നു...
ഓളങ്ങൾ താളം ചവിട്ടി വട്ടം ചുറ്റുന്നു
ഓർക്കും തോറും മനം പെയ്തു തള്ളിയിട്ടു
എഴുതുവാൻ മറന്ന വാക്കുകളൊക്കെ
മിഴിനീരാൽ പെയ്തൊഴിഞ്ഞു വല്ലോ സഖി ..
ജീ ആർ കവിയൂർ
28.10.2020
03:15 am
Comments