ചിലരുടെ വിനോദം
ചിലരുടെ വിനോദം
അൽപ്പവും വിനോദത്താൽ പറയട്ടെ
അകലത്തു നിന്നും പരിഹസിക്കുന്നു
അറിയാതെ നോവിപ്പിക്കുന്നു
അഴലിന്റെ നടുവിൽ നിൽക്കവേ
തുലാമാസ ഉത്രട്ടാതി
നക്ഷത്ര പുണ്യത്താൽ
ആറും തോടുകളും താണ്ടി
ജീ ആറിതാ അമ്പത്തിയാറിന്റെ
പടവുകളേറുന്നു , ഹൃത്തിൽ
സുഖമുണ്ടോയെന്നു ആരായാത്ത
സുഹൃത്തുണ്ടോയിന്നു
പണമാണോ ഉലകത്തിൻ അധികാരി
സനാതനമല്ലോന്നുമിവിടെ
സ്വയം ചമയുന്നു ഞാനെന്ന
സ്വാർത്ഥതയുടെ ഭാവങ്ങൾ
സൂക്ഷിക്കുകിൽ ദുഖിക്കേണ്ട
മുഴക്കുന്നു പാഞ്ചജന്യമെന്നു
മുഴുനീളൻ വാക് ധോരണി
മൊഴി മുട്ടുമ്പോൾ ചിറി കോട്ടി
മെല്ലേ അകറ്റുന്നു അധികാര മോഹം
29 10 2020
04 :40 am
Comments