പ്രിയതേ !! കവിത
പ്രിയതേ !! കവിത
എന്നരികത്തു വന്നു നീ
മിണ്ടാതെ പോയ നേരത്ത്
മൗനമായ് ചിരിതൂകി നിന്നു
മാനത്തു നിന്ന് അമ്പിളിപ്പൂവും
നാണത്താൽ മറഞ്ഞുവല്ലോ
മേഘകീറി നിടയിലായ്
പെയ്യ് തൊഴിയാൻ തിങ്ങി വിങ്ങി
വിരഹത്തിൻ നോവ് നെഞ്ചിൽ
കഴിഞ്ഞു കൊഴിഞ്ഞ ദിനങ്ങളുടെ
ഓർമ്മകൾ തിരശീലകളിൽ
മറഞ്ഞുവോ നീയെന്ന മായാ
പ്രഹേളികയായ് , പ്രിയതേ !!
രചന ജീ ആർ കവിയൂർ
14 .10 .2020
Comments