ഉള്ളകം പൊള്ളുന്നു
അഞ്ജന മെഴുതിയ മിഴികളിൽ
വിടരും ശുഭദള സുഷമം
സഞ്ചിത ശോഭിത സുന്ദരം
മോഹിത കളേബരം ലളിതം
ബന്ധുര മദന ഗാനരസം
കിഞ്ചിത പ്രവരം ഭാസം
വാസര ദുഃഖ പൂരിതം
കാഞ്ചന രേണു മയം
അനുഭവ തരളിത മധുരം
സങ്കല്പ മായാ ലോകം
സകല ആഗമ നിമഗം
ചിന്തനം വിചിന്തനം വിചിത്രം
പഞ്ചമം പാടും കോകിലം
പഞ്ചമി വാനിൽ പുഞ്ചിരി
ക്ഷണ നേര ബഹുലം
ഉള്ളകം പൊള്ളും ജീവിതം
ജീ ആർ കവിയൂർ
07.10.2020
05.50 am
Comments