മെല്ലെ മെല്ലെ ......(ഗസൽ )
മെല്ലെ മെല്ലെ ......(ഗസൽ )
മെല്ലെ മെല്ലെ ഇറങ്ങി
മേഘപടലത്തിൽ നിന്നതാ
വന്നു നിലാവ് നാണത്താൽ
നിഴൽ പടർത്തി ലഹരിയാൽ
ചഷകത്തിലെത്തി നോക്കുമ്പോൾ
ഗസലിലീണം പടർന്നു സിരകളിൽ
ചുണ്ടുകൾ മൊഴിഞ്ഞു നനവാർന്ന
മധുര നോവുവിൻ പ്രണയാക്ഷരങ്ങൾ
നിനക്കായ് നിനക്കായി മെല്ലെ മെല്ലെ
എൻ ഹൃദയ വാടികയിൽ
വിരിയട്ടെ മുല്ലപ്പൂ സുഗന്ധം
മെല്ലെ മെല്ലെ പടരട്ടെ പ്രണയം
മെല്ലെ മെല്ലെ ഇറങ്ങി
മേഘപടലത്തിൽ നിന്നതാ
വന്നു നിലാവ് നാണത്താൽ
ജീ ആർ കവിയൂർ
30 .10 .2020 / 04 :04 am
Comments