പവന പുത്രാ - സോപാന കീർത്തനം

 

പവന പുത്രാ  - സോപാന  കീർത്തനം 





പവന പുത്രാ  ചിരംജീവനേ

പരിപാലിക്കുക നീയെങ്ങളെ നിത്യം 

പിഴവില്ലാതെ നിൻ ചരിതം 

പാടുവാൻ ശക്തി തരേണമേ 


പലവുരു വന്നു തൊഴുന്നേൻ 

പവിത്രമാം നിൻ പാദം തൊട്ട

പൂഴി തൊട്ടു വന്ദിക്കുന്നേൻ

പന്തീരടിപൂജയും പന്തിരുനാഴിയവലും 


പ്രിയമാണെന്നു കരുതി പ്രാർത്ഥിക്കുന്നേൻ

പവന പുത്രാ നിൻ ശക്തി വൈഭവം 

പുകഴ്ത്തും തോറുമേറുമല്ലോ 


പണ്ടു സീതാന്വേഷണാർത്ഥം  

പോകുവാൻ ഒരുങ്ങുമ്പോൾ 

പ്രകീർത്തിച്ചു നിന്നെ രാമേശ്വര തീരത്ത് 

വൃദ്ധനാം ജാംബവാൻ


" * അഞ്ജന  നന്ദനം  വീരം  ജാനകി  ശോക  നാശനം ,

കപീഷമക്ഷ  ഹന്താരം , വന്ദേ  ലങ്കാ  ഭയങ്കരം . || 1 ||


മനോജവം , മാരുതതുല്യ വേഗം ,

ജിതേന്ദ്രിയം  ബുദ്ധിമതാം  വരിഷ്ഠം ,

വാതാത്മജം   വാനരയൂഥമുഖ്യം ,

ശ്രീരാമദൂതം ശിരസാം നമാമി  . || 2 ||


ആഞ്ജനേയമതി  പാടലാനനം ,

കാഞ്ചനദ്രികമനീയ വിഗ്രഹം ,

പാരിജാതതരുമൂലവാസിനം ,

ഭാവയാമി  പാവമാനനന്ദനം , || 3 ||

 

യത്രയത്ര രഘുനാഥകീർത്തനം

തത്ര തത്ര കൃതമസ്തകാഞ്ജലീം

ബാഷ്പവാരിപരിപൂർണ്ണലോചനം

മാരുതീം നമത രാക്ഷസാന്തകം[2]


മനോജവം മാരുതതുല്യവേഗം

ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം

വാതാത്മജം വാനരയൂഥമുഖ്യം

ശ്രീരാമദൂതം ശിരസാ നമാമി * "


പവന പുത്രാ  ചിരംജീവനേ

പരിപാലിക്കുക നീയെങ്ങളെ നിത്യം 

പിഴവില്ലാതെ നിൻ ചരിതം 

പാടുവാൻ ശക്തി തരേണമേ ..!!




*  സ്‌തുതികൾ ശ്രീ രാമകൃഷ്ണ ആശ്രമം പ്രസിദ്ധികരണമായ ഭജനാവലിയിൽ  നിന്നും  


ജീ ആർ കവിയൂർ 

13 .10.2020

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “