സ്നേഹം
സ്നേഹം
ജീവിത വനികയിൽ
ആദ്യം വിടർന്നോരു
സ്നേഹ പുഷ്പമേ
നിന്നെ ഓർത്ത്
ഞാൻ പാടുന്നൊരു
ഈരടികളൊക്കവേ
മറക്കുവാനാകുമോ
നിന്നാലെയിന്നും
അരുളി മരം ചുവടും
അരികിലൂടെ ഒഴുകും
പുഴകൾ തൻ പുളിനത്തിൻ
കുളിരിൽ ആദ്യമായി
നൽകിയൊരു ചുംബന
ലഹരികളൊക്കെ നിനക്ക്
ഇന്നും ഓർമ്മയുണ്ടോ
സഖീ നിനക്ക് ഓർമ്മയുണ്ടോ
തുള്ളിയാൽ തുളുമ്പും
നിറകുടവുമായി വന്ന്
നിൽക്കും നിൻ മാറത്ത്
മിടിക്കുന്ന നിറയാത്ത
കുടത്തെ തുളുമ്പിക്കാൻ
എൻ സ്നേഹത്തിൻ വെമ്പൽ
നിനക്ക് അറിവതുണ്ടോ
പെയ്യാൻ തുളുമ്പി നിൽക്കു
മാനത്തെ കാറു പോലെയല്ലല്ലോ
മനസ്സ് എന്നിങ്ങനെ എന്ന്
മനസ്സിലാക്കും ഞാൻ നിന്നെ
വിരലൊന്നു ഞൊടിച്ചാൽ
വിതുമ്പി നിറയും നിൻ
കണ്ണിണയാണേ സത്യം
കരളിൽ നിനക്കായ്
മാത്രം സ്നേഹവുമായി
ജി ആർ കവിയൂർ
28 10 2020
03:40 am
photo by Anil marar
Comments