മധുര രവം (ഗസൽ )

മധുര രവം  (ഗസൽ )

 

 

എന്നോർമ്മകളിന്നും വന്ന് 

വിരുന്നൊരുക്കുന്നു വല്ലോ 

നിൻ അധര കാന്തിയാൽ 

കൽക്കണ്ട മധുര രവം 


ഗസലായ് ഒഴുകി ഇറങ്ങുന്നു 

കാതിൽ മാറ്റൊലി കൊള്ളുമ്പോൾ 

കേൾക്കുമെൻ മനസ്സിൽനിന്നും 

അക്ഷരക്കൂട്ടി നീണമായ് 


ഇരട്ടി മധുരവുമായ് 

തികട്ടി വരുന്നല്ലോ 

ഇരുട്ടിൻ നിഴൽ നിലാവായ് 

മുല്ലപ്പൂ ഗന്ധമായ് മാറുന്നുവോ 


എന്നോർമ്മകളിന്നും വന്ന് 

വിരുന്നൊരുക്കുന്നു വല്ലോ 

കൽക്കണ്ട മധുര രവം

നിൻ അധര കാന്തിയാൽ  പ്രിയതേ .....


ജീ ആർ കവിയൂർ 

09 .10 .2020 

02 :28 am

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “