ഉണരാത്ത ഉറക്കത്തിൽ

 ഉണരാത്ത ഉറക്കത്തിൽ 


വൈകല്യങ്ങളുടെ ദുഃഖം 

പേറിയുരുണ്ടൊരു 

ഇരുചക്ര കസേരയിലിരുന്നു 

ക്ഷീരപഥത്തിലൂടെ നീ 

മന്ദമായി ഗമിക്കുകമ്പോൾ 


വെളിച്ചം പോലും കടക്കാൻ 

മടിക്കുന്നിടങ്ങളിലൂടെ 

പൂര്‍വ്വാപരവൈരുദ്ധ്യം നിറഞ്ഞ 

ഗർത്തങ്ങൾ താണ്ടും നേരത്ത് 


എൻ പ്രാപഞ്ചിക തോഴാ നീയീ   

എല്ലിൻ കൂമ്പാരമായ് 

ചലനമറ്റ മാംസ പിണ്ഡത്തെ 

എവിടെ നിന്നും നുള്ളിയെടുത്തുയീ  

കൈനിറയെ ഉണ്ടല്ലോ 

പൊഴിഞ്ഞുപൊലിഞ്ഞ നക്ഷത്രങ്ങൾ  

എങ്ങിനെ ഇവകളെ വഴുതി പോകാതെ 

കാത്തു സൂക്ഷിക്കുന്നു 

ഗുരുത്വാകർഷണങ്ങളുടെ വിചിത്രതയിൽ ?!!

 

ആകര്‍ഷണവിധേയതയുടെ 

തിരമാലകളുടെ പാതനനിറഞ്ഞ

പലയിടങ്ങളിലൂടെ നീങ്ങുമ്പോൾ 

കണ്ടു തമോഗർത്തങ്ങളും  

ചില ചെറു സൃഷ്‌ടിജാലളും കടന്നു 

മനു തുല്യമാം സങ്കല്പശക്തിയുമായ് 

വാസരമാം ഗേഹങ്ങൾ വിട്ട് നീ 

നിന്റെ കാലടിപ്പാടുകൾ ഇവിടെ വിട്ടുവന്നത്   


നീണ്ടു കിടക്കുന്നു നിൻ യാത്രക്കു മുന്നിൽ 

സമയചരിതങ്ങളുടെ ഇടങ്ങൾ 

തുടങ്ങുകയുമൊടുങ്ങുകയും 

ചെയ്യുന്നുവല്ലോയീ  പ്രപഞ്ച കാലീനം 


ഓരോ സിദ്ധാന്തങ്ങളും 

നിന്റെ ചിന്തകളുടെ നടുവിൽ 

ഇരുളിൻ ഹുദയങ്ങൾക്കു മുന്നിൽ 

സമയം നിപതിക്കുന്നു 

ഹിമപാത്രംകണക്കെ 


കടച്ചില്‍ കഴിഞ്ഞ നിൻ സമവാക്യങ്ങൾ 

നിന്റെ ഗോപ്യമായ മനസ്സിൽ 

ജനിമൃതികളുടെ ആകത്തുക 

പ്രപഞ്ച വിസ്ഥാരങ്ങളിൽ 

എവിടെ നിന്ന് പകർന്നു ഊർജം 

ചീഞ്ഞളിഞ്ഞ നിന്റെ 

ശിവമകന്ന ശവത്തിൽ 


അസുഖകരമായ വാർത്ത 

ഞാനിതൊന്നറിഞ്ഞു ഞെട്ടി 

അതെ നീ ജീവിച്ചത് 

മരിക്കുവാനായിരുന്നോ 

നിന്റെ ചികിത്സകൻറെ 

ധാരണകൾക്കുമപ്പുറം 

ശാസ്ത്രങ്ങൾക്കും അതീതമായി 

നീ ചെറുത്തു നിന്നു വെല്ലുവിളികളെ 

ജീവിച്ചു മരിക്കാനായിയീ പ്രാപഞ്ചികയിൽ  


അല്ലയോ സുഹൃത്തുക്കളെ 

നീ ആഘോഷിച്ചു മനുഷ്യന്റെ 

ചിന്തകൾക്കതീതമായി 

ദൈവികതക്കപ്പുറമായ് 

പഠിപ്പിക്കപ്പെട്ട സംഹിതകൾക്കുമപ്പുറവും 

ഇപ്പോഴും പ്രഹേളികയായ് തുടരുന്നു 


എങ്കിലും നീ പുഞ്ചിരിയാൽ നേരിട്ടു

സംക്ഷിപ്‌തരൂപമാമായ് 

ചേർത്ത ചുണ്ടുമായി 

ഉറക്കം നടിച്ചു കിടന്നു 

ഉണരാത്ത ഉറക്കത്തിലും 


(സ്വതത്ര പരിഭാഷ ഒരു ജീവ പര്യന്തം തടവുകാരന്റെ ഡയറിയിൽ നിന്നും )


ജീ ആർ കവിയൂർ 

23 .10 .2020 




Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “