കണ്ടു മനം നിറഞ്ഞില്ല - ഗസൽ
കണ്ടു മനം നിറഞ്ഞില്ല - ഗസൽ
കണ്ടില്ല കണ്ടു മനം നിറഞ്ഞില്ല
മിണ്ടിയില്ല മിണ്ടാതെ നീ
മൗനത്തിന് ചിറകിലേറി
മിഴിനിറച്ചു കടന്നകന്നുവല്ലോ
പ്രകാശ കന്യകൾ നൃത്തംവച്ചു
നദി നിറഞ്ഞു കവിഞ്ഞു
മനം തേങ്ങി നോവറിഞ്ഞു
വിരലുകൾ പരതി സിത്താറിൽ
മണ്ണിൽ പതിഞ്ഞ കാൽപ്പാടുകൾ
മായിച്ചു കടന്നകന്നു നിലാവും
കാറ്റിന്റെ മൂളലുകളോർമ്മിപ്പിച്ചു
നിൻപ്രണയ സുഗന്ധ സാമീപ്യം
ആഗ്രഹങ്ങൾ മായാതെ കിടന്നു
മിണ്ടിയില്ല മിണ്ടാതെ നീ
മൗനത്തിന് ചിറകിലേറി
മിഴിനിറച്ചുയകന്നുവല്ലോ സഖിയേ ..........
ജീ ആർ കവിയൂർ
29 .10 .2020
03 :50 am
Comments