അനുഗഹമാവട്ടെ - ഗസൽ


അനുഗഹമാവട്ടെ  - ഗസൽ 


ഇനിയൊരു മഴപെയ്യതെങ്കിൽ 

ഞാൻ കൺ നിറയെ 

കാണട്ടെ നിന്നെ 

ആദ്യാനുരാഗ മഴയായ് 

അനുഗഹമായ് 

നീ പെയ്യ്തിറങ്ങട്ടെ 


സ്വയം മറന്നൊരു 

അനുരാഗിയായ് 

നിൻ തണലിൽ കഴിഞ്ഞോട്ടെ 

സുഖ ദുഃഖങ്ങൾ നീ തന്നാലും 

കഴിയാം നിൻകൂടെ പ്രിയതേ  


ഇല്ല നീയല്ലാതെ

ആരുണ്ടെനിക്ക് 

ലക്ഷ്യം നീമാത്രം 

എത്തുന്നവസാനം നിന്നരികെ 

നീ എന്നെ , ഞാൻ നിന്നെയും 

ഉള്ളതറിഞ്ഞു ഉള്ളൊന്നു നോക്കട്ടെ 

വരൂ എല്ലാ ദൂരങ്ങളും കുറക്കാം 

പങ്കുവെക്കാമറിഞ്ഞു  പരസ്പരം


ഇല്ല നീയല്ലാതെ

ആരുണ്ടെനിക്ക് 

ലക്ഷ്യം നീമാത്രം 

എത്തുന്നവസാനം നിന്നരികെ 


മുന്നൊരിക്കലും തന്നിട്ടില്ല 

മധുര നോവുകളൊന്നും 

എന്തിനു നീയെന്നെ 

വിരഹ കടലിലാഴ്ത്തി 


ഇനിയൊരു മഴ പെയ്തെങ്കിൽ 

ഇനിയൊരു മഴപെയ്യതെങ്കിൽ 


ഞാൻ കൺ നിറയെ 

കാണട്ടെ നിന്നെ 

ആദ്യാനുരാഗ മഴയായ് 

അനുഗഹമായ് 

നീ പെയ്യ്തിറങ്ങട്ടെ

ജീവിതാന്ത്യം  വരേയ്ക്കും 

അറിഞ്ഞു സുഖ ദുഖങ്ങളെ 


ജീ ആർ കവിയൂർ 

04  .10 .2020 


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “