ദിനക്കണക്കുകൾ

ദിനക്കണക്കുകൾ

അരുണകിരണ ദ്യുതി പകരും 
താരുണ്യ ധൃത ചടുല നടനം

മൃദുല കോമള ഗാത്രി നിൻ ചലനം 
ഹൃദയ സരോവരത്തിൽ വിരിഞ്ഞു കമലം 

ലളിത പദാവലിയിലായി മലരും 
മൗനത്തിൽ വിരിയും സുന്ദരം 

ക്ഷതമില്ലാതെ തുടർന്നു അക്ഷരം 
മധുര തര മതി കാവ്യം മനോഹരം 

സ്മൃതിയിൽ നിന്നും വിസ്മൃതിയിലമരും 
പ്രണയ പുഷ്പദലങ്ങളാൽ അർച്ചന പകരും 

ദിനങ്ങളില്ല ഏറെയെന്നറിഞ്ഞും
ഭ്രമണം  നടത്തി അലയുന്നു ജീവിതം  

ജി ആർ കവിയൂർ 
30 10 2020

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “