പാഞ്ചജന്യ നാദമുണരട്ടെ

സനാതനത്തിന് നാദമുയരട്ടേ 

പരിവർത്തന പാത തെളിയട്ടെ 

പാരിതിലാകെ കേളി മുഴങ്ങട്ടേ  

പാഞ്ചജന്യ നാദമുണരട്ടെ 


ജയ് ജയ് ഭാരത മാതാ 

ജയ് ജയ് സനാതന ധർമ്മാ 


പുലരട്ടെന്നും  അമ്മതൻ നാമം 

നമിച്ചീടാം നിൻ   പാദാരവിന്ദം 

പ്രണവ മന്ത്ര ധ്വനികളാലെങ്ങും 

ദിഗന്തങ്ങമെങ്ങും  ഭേരി മുഴങ്ങട്ടെ 


ജയ് ജയ് ഭാരത മാതാ 

ജയ് ജയ് സനാതന ധർമ്മാ 


ലോകാ സമസ്താ സുഖിനോ ഭവന്തു 

ഉയർന്നിടട്ടെ ഉലകമെന്നാളും 

 ഉലകിലെങ്ങും  ഉണ്മകൾ നിറയട്ടെ 

പാഞ്ചജന്യ  കാഹളമുയരട്ടെ 


ജയ് ജയ് ഭാരത മാതാ 

ജയ് ജയ് സനാതന ധർമ്മാ 


സനാതനത്തിന് നാദമുയരട്ടേ 

പരിവർത്തന  തെളിയട്ടെ 

പാരിതിലാകെ കേളി മുഴങ്ങട്ടേ  

പാഞ്ചജന്യ നാദമുണരട്ടെ 


ജയ് ജയ് ഭാരത മാതാ 

ജയ് ജയ് സനാതന ധർമ്മാ 


ജീ ആർ കവിയൂർ 

27 .09 .2020 

21 :00 hrs

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “