നിത്യശാന്തിയുടെ മൗനം

നിത്യശാന്തിയുടെ മൗനം




എഴുതുവാൻ മറന്നിരിക്കുന്നു നാം 

പരസ്പരം സംസാരിക്കാനും

വീട്ടിലാണ് ജോലിയെങ്കിലും

വിടുണരാതെ ഉറങ്ങുകയാണ്


ഉഴലുന്നു സ്വപ്നമായി സ്വച്ഛന്ദമായി 

സ്വരങ്ങൾക്കുമപ്പുറം ഗതി വിഗതികൾ

സ്വർലോക സാമീപ്യത്തിനായി 

മനസ്സും ബാഹ്യേന്ദ്രിയ സഞ്ചയങ്ങളും


സൂക്ഷ്മപദം തേടി അലയുന്നു

ഉള്ളകമാകെ തിരയാതെ 

അലകടൽത്തിരമാലകളിൽ

നങ്കൂര മിടാനാവാതെ ഉഴറുന്നു


നിരുപമ മോഹങ്ങളാൽ

കൊടികുത്തി വാഴുന്നു

അശാന്തിയുടെ തീരങ്ങളിൽ

നിത്യശാന്തിയുടെ മൗനം


ജി ആർ കവിയൂർ 

06.10.2020

05.50 am

 

 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “