ഉറങ്ങുറങ്ങ്....
ഉറങ്ങുറങ്ങ്.....
കണ്ണിമ ചിമ്മാതെ
കണ്മണി നിന്നെ
താരാട്ടാം തങ്കക്കുടമേ
കണ്ണും പൂട്ടി ഉറങ്ങുറങ്ങ്
നീ എൻ നെഞ്ചിൽ
രാഗമായ് താളമായി
നിനക്കായൊരുക്കുന്നീ
ഗീതകം മുത്തേ ഉറങ്ങുറങ്ങ്
മാനത്തു മിന്നും താരകമായ്
നീയെൻ മനസ്സിന് കോണിൽ
തിളങ്ങുന്ന നാളെയുടെ നക്ഷത്രമേ
മിഴിചിമ്മി ഉറങ്ങുറങ്ങ്
നാളെ പുലരുമ്പോൾ
നന്മയാൽ വിരിയും
പുഞ്ചിരിപ്പൂമൊട്ട് കാട്ടി
ഉണരുവാൻ ഉറങ്ങുറങ്ങ്
കണ്ണിമ ചിമ്മാതെ
കണ്മണി നിന്നെ
താരാട്ടാം തങ്കക്കുടമേ
കണ്ണും പൂട്ടി ഉറങ്ങുറങ്ങ്
ജീ ആർ കവിയൂർ
06 .10 .2020
00 :05 am
Comments