നോവുന്നു ഉള്ളകം .....ഗസൽ
നോവുന്നു ഉള്ളകം .....ഗസൽ
മനസ്സിന് നീലിമയിൽ
ഓർമ്മകളുടെ ഓളങ്ങളാൽ
അധരങ്ങളിൽ വിരിയുന്നു
ഗീതങ്ങളായിരം നിനക്കായ്
കണ്ണുനീർ കയങ്ങളിൽ
എന്നെ വിട്ടു പോകല്ലേ
മധുരിക്കുന്നില്ല ഒട്ടുമേയീ
വിരഹ കടലിൽ പ്രിയനേ
ആരുമറിയുന്നില്ലല്ലോ
നോവുമീ ഉള്ളകം
ഞാനറിയുന്നു എല്ലാം
അറിയുന്നുണ്ടോ ലോകമേ
ആരോട് പറയുമീ
പിണക്കത്തിന് കഥകൾ
ആർക്കുണ്ട് നേരമിത്തിരി
മനസ്സിനീണം പകരാൻ
മനസ്സിന് നീലിമയിൽ
ഓർമ്മകളുടെ ഓളങ്ങളാൽ
അധരങ്ങളിൽ വിരിയുന്നു
ഗീതങ്ങളായിരം നിനക്കായ്
ജീ ആർ കവിയൂർ
01 .10 . 2020
05 :15 am
Comments