ഹൃദയമിടിപ്പ് .. കവിത
കാറ്റ് കൊടുങ്കാറ്റായിന്നു
പിണങ്ങി ഋതുക്കളോടും
സാഹസകൃത്യങ്ങള്‍ കാട്ടി
ഭ്രമരങ്ങൾ മൂളിയടുത്തു
മാറ്റങ്ങളുണ്ടിന്നു ജീവിതം
എന്തിനീ ക്ഷമാപണം
എൻ ഹൃദയവുമൊരുങ്ങി
സന്തോഷത്താൽ മിടിച്ചു
പഴയതായിരുന്നു പൂമുഖം
പുതിയ സൂര്യകിണങ്ങൾ
കൺപോളകൾ ചിമ്മി
ആരുടെ രൂപമിത്
കുസുതി കാട്ടിയീവിധം
എങ്ങിനെ മറന്നു മുഖപടവും
പേരു ചൊല്ലി വിളിക്കുക
അണിഞ്ഞോരുങ്ങട്ടെ കുയിലുകൾ
പാടി പഞ്ചമം പ്രണയത്തിന്
സന്ദേശ കാവ്യങ്ങളാനുഭൂതി
ഞാനറിയാതെ എന്നെയറിയാതെ
അവളെ കുറിച്ചിന്നെഴുതി
കാറ്റ് കൊടുങ്കാറ്റായിന്നു
പിണങ്ങി ഋതുക്കളോടും
സാഹസകൃത്യങ്ങള്‍ കാട്ടി
ഭ്രമരങ്ങൾ മൂളിയടുത്തു
മാറ്റങ്ങളുണ്ടിന്നു ജീവിതം
എന്തിനീ ക്ഷമാപണം
എൻ ഹൃദയവുമൊരുങ്ങി
സന്തോഷത്താൽ മിടിച്ചു
ജീ ആർ കവിയൂർ
14 .10 .2020
03 :55 am
Comments