വിരഹക്കാറ്റ്‌ (ഗസൽ)

വിരഹക്കാറ്റ്‌ (ഗസൽ)

കിഴക്കുനിന്ന് പറവകൾ പാറി 
കാത്തിരിപ്പിൻ കാതുകൾക്ക് 
കരലാളനങ്ങളുടെ നിഴലടുപ്പം 
കണ്ടില്ല നിൻ തണൽമരങ്ങൾ 

ഈറനണിഞ്ഞ മിഴികളിൽ 
വരണ്ട ചുണ്ടുകളുടെ 
വിതുമ്പുന്ന ഈണങ്ങളിൽ 
വഴിയൊരുക്കുന്ന താളങ്ങളാൽ 

വിരലുകളിൽ നിന്നും പടർനടർന്നു 
വീണു ക്ഷതം വന്ന അക്ഷരങ്ങൾക്ക് 
വിരഹത്തിൻ ഉഷ്ണക്കാറ്റ് 
വിരഹത്തിൻ ഉഷ്ണക്കാറ്റ് 

ജി ആർ കവിയൂർ 
29 10 2020
02 40 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “