നിദ്രാവിഹീനം ... (ഗസൽ )

 നിദ്രാവിഹീനം ... (ഗസൽ )


ഉറങ്ങുവാൻ കിടന്നിട്ടും 

കണ്ണടച്ചിട്ടും കണ്ടില്ല 

കനവുകളൊരായിരം 

നിന്നെക്കുറിച്ചോർത്ത്


കിടന്നു തിരിഞ്ഞു മറിഞ്ഞു 

നിൻ മണമിന്നും മറക്കാനായില്ല 

നീ തന്ന അകന്നൊരോർമ്മതൻ 

മുല്ലപ്പൂവിൻ ഗന്ധവും പ്രിയതേ 


ഇഴയകന്നു ഇമയകന്നു 

ഇഴഞ്ഞു രാവ് പകലായി 

ഇറയത്തു മഴതുള്ളിയിട്ടു

ഈണങ്ങൾ താളമായി 


വിരഹക്കടലിൽ മുങ്ങിപ്പൊങ്ങി 

വിരസതയകറ്റി അകന്നുയങ്ങു

വിശ്രമമില്ലാത്ത നാദ ധാരയുടെ 

വീചികൾ അലയടിച്ചു ഗസലായി 


ഉറങ്ങുവാൻ കിടന്നിട്ടും 

കണ്ണടച്ചിട്ടും കണ്ടില്ല 

കനവുകളായിരം 

നിന്നെ കുറിച്ചോർത്തു പ്രിയതേ 


ജി ആർ കവിയൂർ

18.10.2020

12.50:

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “