പറയൂ പ്രണയമേ (ഗസൽ )
പറയൂ പറയൂ പ്രണയമേ
പിടയുന്നു ഉള്ളകം പ്രിയനേ
പറയാതിരുന്നാൽ പ്രാണൻ
പറന്നു പറന്നു പോകുന്നുവല്ലോ
പിൻനിലാവിൻ നിഴലുകളിൽ
പല പല ജന്മങ്ങൾ താണ്ടി
പലവുരു കണ്ടു നിന്നെ
പറയുവാനേറെയുണ്ടേ
നിന്നുള്ളിൽ ഞാനുണ്ട്
എന്നുള്ളിൽ നീ ഉണ്ടേ
രണ്ടല്ല നാമൊന്നല്ലോ
പറയൂ പറയൂ പ്രണയമേ
പറയൂ പറയൂ പ്രണയമേ
പിടയുന്നു ഉള്ളകം പ്രിയനേ
പറയാതിരുന്നാൽ പ്രാണൻ
പറന്നു പറന്നു പോകുന്നുവല്ലോ
ജീ ആർ കവിയൂർ
02.10.2020
05:05 am
Comments